സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ഒഴിവുളള സീറ്റിലേക്ക് അപേക്ഷിക്കാം

തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രം നെടുമങ്ങാട് പനവൂര്‍ മുസ്ലീം അസോസിയേഷന്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ഒഴിവുളള സീറ്റിലേക്ക് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം. കോഴ്‌സ് കാലാവധി : ആറ്…

സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡ്വാന്‍സ്ഡ് ഫംഗ്ഷണല്‍ ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിങ്  കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു

        തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡ്വാന്‍സ്ഡ് ഫംഗ്ഷണല്‍ ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിങ്   കോഴ്‌സിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. യോഗ്യത : പ്ലസ് ടു/പ്രീഡിഗ്രി, കോഴ്‌സ് കാലാവധി: ആറ് മാസം,…

മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷാ അപേക്ഷ

2019 ജനുവരി 17 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഡിസംബര്‍ 31 വരെയും 50 രൂപ പിഴയോടെ 2019 ജനുവരി 3 വരെയും 125 രൂപ പിഴയോടെ ജനുവരി 5 വരെയും അപേക്ഷിക്കാം.

ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര പരീക്ഷാഫലം

2018 മേയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷാഫലം വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2019 ജനുവരി 7 വരെ അപേക്ഷിക്കാം.

18 ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

2018 ഡിസംബര്‍ 18 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷകള്‍ 2019 ജനുവരി 4 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ ടൈംടേബിള്‍

2018 ഡിസംബര്‍ 14 നും 17 നും നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. കെമിസ്ട്രിയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 2019 ജനുവരി 3, 4 തീയതികളില്‍ നടത്തുന്നതാണ്.

പരീക്ഷകൾ മാറ്റിയ വാർത്ത വസ്തുതാവിരുദ്ധം

ജനുവരി ഒന്നിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. /സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷകൾ ഡിസംബർ 31 ലേക്ക് മാറ്റിയത് വിദ്യാർഥികൾക്ക് വനിത മതിലിൽ പങ്കെടുക്കുന്നതിനാണെന്ന നിലയിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മഹാത്മാ ഗാന്ധി സർവകലാശാല അറിയിച്ചു. ക്രിസ്മസ് അവധിക്കുശേഷം ഡിസംബർ 31ന് കോളജുകൾ…

മൂന്നും നാലും ഫിലോസഫി സെമസ്റ്റർ പരീക്ഷഫലം

2017 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഫിലോസഫി (പ്രൈവറ്റ് – റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 27 വരെ അപേക്ഷിക്കാം.

സർവകലാശാല 16 ഹ്രസ്വകാല അപ്ലൈഡ് കോഴ്‌സുകൾ ആരംഭിക്കുന്നു

മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഹ്രസ്വകാല അപ്ലൈഡ് കോഴ്‌സുകൾക്കുവേണ്ടിയുള്ള ഡയറക്ടറേറ്റിനു (ഡി.എ.എസ്.ടി.പി.) കീഴിൽ 16 പ്രോഗ്രാമുകളിലായി സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ സർവകലാശാലയിൽ നടന്ന സെനറ്റ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴ്‌സുകൾ ജനുവരി…

ഏഴാം സെമസ്റ്റര്‍ പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക് (04 സ്‌കീം) സപ്ലിമെന്ററി (ഡിസംബര്‍ 2015) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം