എ​പ്രി​ൽ മു​ത​ൽ എം​ജി​യി​ൽ പേ​പ്പ​ർ ര​ഹി​ത ഭ​ര​ണ​സം​വി​ധാ​നം

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഏ​പ്രി​ൽ മു​ത​ൽ ഫ​യ​ൽ ന​ട​പ​ടി​ക​ൾ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റി ക​ട​ലാ​സ് ര​ഹി​ത ഭ​ര​ണ​സം​വി​ധാ​നം നി​ല​വി​ൽ വ​രും. ഇ​ഗ​വേ​ണ​ൻ​സ് ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഭ​ര​ണ​ന​ട​പ​ടി​ക​ൾ കം​പ്യൂ​ട്ട​ർ​വ​ത്ക​രി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണി​ത്. ഡി​ജി​റ്റ​ൽ ഡേ​റ്റാ ഫ​യ​ൽ സി​സ്റ്റം (ഡി​ഡി​എ​ഫ്എ​സ്) എ​ന്ന സോ​ഫ്റ്റ്വെ​യ​ർ സം​വി​ധാ​ന​മാ​ണ് ഈ ​പ​ദ്ധ​തി​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള ഫ​യ​ൽ ന​ട​പ​ടി​ക​ൾ കം​പ്യൂ​ട്ട​റ​ധി​ഷ്ടി​ത​മാ​കു​ക​യും ഭ​ര​ണ ന​ട​പ​ടി​ക​ൾ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വും അ​തി​വേ​ഗ​ത​യു​ള​ള​തു​മാ​യി മാ​റും. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ഗ​വേ​ർ​ണ​ൻ​സ് ന​ട​പ്പാ​ക്കു​ന്ന​തോ​ടെ, വി​വി​ധ ത​ട്ടു​ക​ളി​ൽ ഫ​യ​ൽ നീ​ക്കം നി​രീ​ക്ഷി​ക്കു​ന്ന​തി​നും തീ​രു​മാ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും സാ​ധി​ക്കും.

കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ഗ​വേ​ർ​ണ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള​ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി കെ​ൽ​ട്രോ​ണി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും മ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ചെ​യ​ർ​മാ​നാ​യു​ള​ള ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​പ്പോ​ൾ പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​റു​ക​ളു​ടെ വി​ത​ര​ണം, വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ഫീ​സു​ക​ൾ, അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് അ​ക്കൗ​ണ്ടു​ക​ൾ, ശ​ന്പ​ള വി​ത​ര​ണം തു​ട​ങ്ങി​യ​വ ഓ​ണ്‍ ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്.
ഇ​ഗ​വേ​ർ​ണ​ൻ​സ് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി 540 കം​പ്യൂ​ട്ട​റു​ക​ൾ നെ​റ്റ് വ​ർ​ക്കിം​ഗ് ന​ട​ത്തി വി​ന്യ​സി​ക്കു​ന്ന പ്ര​വ്യ​ത്തി​ക​ൾ 31ന​കം പൂ​ർ​ത്തി​യാ​ക്കും.

ഇ​ഗ​വേ​ർ​ണ​ൻ​സ് ന​ട​പ്പാ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്. ജീ​വ​ന​ക്കാ​ർ​ക്ക് 15 ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യും ര​ജി​സ്ട്രാ​റു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കും. മേ​യ് ഒ​ന്നു മു​ത​ൽ സ​ന്പൂ​ർ​ണ​മാ​യും ഇ​ഗ​വേ​ണ​ൻ​സ് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ർ​വ​ക​ലാ​ശാ​ല​യാ​യി മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല മാ​റും. 31ന​കം കാ​ന്പ​സ് വൈ​ഫൈ, ഇ​ക്ലാ​സ് റൂം ​എ​ന്നി​വ 14 പ​ഠ​ന​വ​കു​പ്പു​ക​ളി​ലും നി​ല​വി​ൽ വ​രും. 400 കി ​വാ​ട്ട് സൗ​രോ​ർ​ജ പ്ലാ​ന്‍റ് പ​ദ്ധ​തി​യും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു​സെ​ബാ​സ്റ്റ്യ​ൻ, പ്രൊ ​വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്, സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ പ്ലാ​നിം​ഗി​നും ഡ​വ​ല​പ്മെ​ന്‍റി​നു​മാ​യു​ള​ള സ​മി​തി ക​ണ്‍​വീ​ന​ർ ഡോ. ​കെ.​ക്യ​ഷ്ണ​ദാ​സ്, ധ​ന​കാ​ര്യ ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ ഡോ. ​കെ. ഷെ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *