പരീക്ഷാകേന്ദ്രത്തിൽ മാറ്റം

നവംബര്‍ 21 ന് ആരംഭിക്കുന്ന ബി.എ ആന്വല്‍ സ്‌കീം സബ്‌സിഡിയറി പരീക്ഷകള്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ് സെന്ററായി അപേക്ഷിച്ചിട്ടുളളവര്‍ എസ്.ഡി.ഇ പാളയം സെന്ററില്‍ പരീക്ഷ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റുകള്‍ പാളയം എസ്.ഡി.ഇ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.  

ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ./ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ ബി.പി.എ/ബി.വോക് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഡിസംബര്‍ 4 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള അവസാന തീയതി നീട്ടി

2018 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ/ബി.എസ്.സി (2017 റെഗുലര്‍, 2016, 2015, 2014 & 2013 സപ്ലിമെന്ററി) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള അവസാന തീയതി നവംബര്‍ 28 വരെ നീട്ടിയിരിക്കുന്നു.

8, 9 തീയതികളില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ മാറ്റി

നവംബര്‍  എം.എസ്.എം കോളേജ് കായംകുളം, കെ.എസ്.എം.ഡി.ബി കോളേജ് ശാസ്താംകോട്ട എന്നീ കോളേജുകളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് സ്റ്റാറ്റിസ്റ്റിക്‌സ് കോര്‍ പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ഗ്രേസ് മാര്‍ക്ക്

2018 ഏപ്രിലില്‍ ബി.എ/ബി.എസ്.സി/ബി.കോം സി.ബി.സി.എസ് പരീക്ഷ പാസ്സായതും ഗ്രേസ് മാര്‍ക്ക് ഡിഗ്രി മാര്‍ക്കിനോട് കൂട്ടിച്ചേര്‍ക്കാനുളളതുമായ വിദ്യാര്‍ത്ഥികള്‍ ഇതിനുളള അപേക്ഷ നവംബര്‍ 17 ന് മുമ്പ് സര്‍വകലാശാലയുടെ പരീക്ഷാവിഭാഗത്തില്‍ എത്തിക്കേണ്ടതാണ്.

2018 ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയുടെ സൂക്ഷ്മപരിശോധന

2018 ഫെബ്രുവരിയില്‍ നടത്തിയ ബി.എ, ബി.കോം, ബി.ബി.എ, ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ തിരിച്ചറിയല്‍ രേഖയും ഹാള്‍ടിക്കറ്റുമായി നവംബര്‍ 1 മുതല്‍ 9 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ പുന:പരിശോധനാ വിഭാഗത്തില്‍ (ഇജെ ക സെക്ഷന്‍) ഹാജരാകേണ്ടതാണ്.

പുതുക്കിയ പരീക്ഷാകേന്ദ്രങ്ങള്‍

2018 ഒക്‌ടോബര്‍ 30 മുതല്‍ ആരംഭിക്കുന്ന ബി.എ ആന്വല്‍ പാര്‍ട്ട് മൂന്ന് മെയിന്‍ സബ്‌സിഡിയറി വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, എസ്.എന്‍.കോളേജ് ചെമ്പഴന്തി എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ എം.ജി കോളേജ് തിരുവനന്തപുരത്തും, ആള്‍ സെയിന്റ്‌സ് കോളേജ്…

അവസാനവര്‍ഷ പരീക്ഷയുടെ സൂക്ഷ്മപരിശോധന

2018 ഏപ്രിലില്‍ നടത്തിയ അവസാനവര്‍ഷ ബി.എ.(ആന്വല്‍) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിച്ചിട്ടുളളവര്‍ തിരിച്ചറിയല്‍ രേഖയും ഹാള്‍ടിക്കറ്റുമായി ഇ.ജെ V സെക്ഷനില്‍ (റീവാല്യുവേഷന്‍) ഒക്‌ടോബര്‍ 22 മുതല്‍ നവംബര്‍ 5 വരെയുളള പ്രവൃത്തിദിവസങ്ങളില്‍ ഹാജരാകണം.

22 മുതല്‍ നടത്താനിരുന്ന പരീക്ഷ മാറ്റി

2018 ഒക്‌ടോബര്‍ 22 മുതല്‍ ആരംഭിക്കാനിരുന്ന ബി.എ ആന്വല്‍ ബിരുദ സപ്ലിമെന്ററി പാര്‍ട്ട് മൂന്ന് – മെയിനും സബ്‌സിഡിയറി വിഷയങ്ങളുടെ പരീക്ഷകളും ബി.എ അഫസല്‍ ഉല്‍ – ഉലമ പരീക്ഷകളും ഒക്‌ടോബര്‍ 30 ലേക്ക് മാറ്റിയിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷകൾ മാറ്റിവച്ചു

2018 സെപ്റ്റംബര്‍ 13 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി (വിദൂരവിദ്യാഭ്യാസം – 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ Foundation Course I – EN 1121 – Writings on Contamporary Issues എന്ന പേപ്പറും ഒന്നാം സെമസ്റ്റര്‍…