പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന പ്രോഗ്രാമുകളുടെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിരമിച്ച കോളേജ് അദ്ധ്യാപകര്‍ക്കും ഇപ്പോള്‍ നിലവില്‍ സമ്പര്‍ക്ക ക്ലാസ് എടുക്കുന്ന അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റ എസ്.ഡി.ഇ ഡയറക്ടര്‍ക്ക് ജനുവരി 30 ന് മുമ്പ്…

സെനറ്റ് തെരഞ്ഞെടുപ്പ്

കേരള സര്‍വകലാശാല സെനറ്റിലെ സര്‍വകലാശാല അദ്ധ്യാപക മണ്ഡലത്തില്‍ ഡോ.എസ് നസീബ്, ഡോ.ആര്‍.ബി പ്രമോദ് കിരണ്‍, ഡോ.എ ഹെലന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ശില്പശാലയിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

മലയാള ഭാഷാഗവേഷണത്തിന്റെ രീതിശാസ്ത്രത്തെ സൈദ്ധാന്തികമായും പ്രായോഗിക മായും അടുത്തറിയുന്നതിനുളള പതിനൊന്നു ദിവസത്തെ ശില്പശാല മലയാള വിഭാഗം സംഘടിപ്പിക്കുന്നു. വിജ്ഞാനധാരകളുടെ അതിര്‍ത്തികള്‍ അറിവുനിര്‍മ്മിതിയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് ഭാഷാസാഹിത്യഗവേഷണത്തിന്റെ സാധ്യതകള്‍ വികസിപ്പിക്കുകയാണ് ശില്പശാലയുടെ ഉദ്ദേശ്യം. വൈജ്ഞാനികാതീതം (ട്രാന്‍സ് – ഡിസിപ്ലിനാരിറ്റി) എന്ന…

അദ്ധ്യാപക പരിശീലനം

ബി.കോം സിലബസില്‍ പുതുതായി ഉള്‍പ്പെടുത്തിയ Business Mathematics, E-Business കോഴ്‌സുകള്‍ക്കായി കോളേജ്/യു.ഐ.ടി അദ്ധ്യാപകര്‍ക്ക് ജനുവരി 15 മുതല്‍ 17 വരെയും ജനുവരി 21 മുതല്‍ 23 വരെയും രണ്ടു ഘട്ടങ്ങളിലായി മൂന്നു ദിവസം വീതമുളള പരിശീലനം കാര്യവട്ടം HRDC യില്‍ നടത്തുന്നു.…

ഒന്നാം സെമസ്റ്റര്‍ കോണ്‍ടാക്റ്റ് ക്ലാസുകള്‍

വിദൂര വിദ്യാഭ്യാസ വിഭാഗം 2018 – 2019 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം കോണ്‍ടാക്റ്റ് ക്ലാസുകള്‍ 2019 ജനുവരി 12 ന് രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നതാണ്.

പരീക്ഷകൾ മാറ്റിവച്ചു, പുതുക്കിയ പരീക്ഷാ ടൈംടേബിള്‍

2019 ജനുവരി 9 ന് നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) ഡിഗ്രി പരീക്ഷ (യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം വിദ്യാര്‍ത്ഥികള്‍) (Elective III(T) – CDMA Systems, Elective I(R): 1. Multimedia Systems and Data…

വനിതാമതിലില്‍ പങ്കാളികളാകണം: സര്‍വകലാശാല സിന്‍ഡിക്കേറ്റ്

നന്മ മണക്കുന്ന നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും തുല്യാവകാശം സാധ്യമാക്കാ നുമുളള പെണ്‍കരുത്തിന്റെ മുന്നേറ്റമാണ് വനിതാമതിലെന്ന് ഇന്ന് ചേര്‍ന്ന (31.12.2018) കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി. പിന്‍തിരിപ്പന്‍ ശക്തികള്‍ക്കെതിരെ യുളള ഉജ്ജ്വലമായ സാമൂഹിക മുന്നേറ്റത്തില്‍ സര്‍വകലാശാല പഠനവകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും ഇതര…