ബി.ഡി.എസ് ഫലം

കേരള സര്‍വ കലാശാല ജൂണില്‍ നട ത്തിയ ബി.ഡി.എസ് (പാര്‍ട്ട് 2) (പഴ യതും പുതിയതും) പരീക്ഷ യുടെ ഫലം പ്രസിദ്ധീ കരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം. Click Here To Examination Results  

കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍റെ കലാജാഥ

കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍റെ നേതൃത്വത്തില്‍ കലാജാഥ സംഘടിപ്പിക്കുന്നു. ജാഥ മലപ്പുറം ജില്ലയില്‍ ഒക്ടോബര്‍ 11 മുതല്‍ 16 വരെയും, പാലക്കാട് ജില്ലയില്‍ ഒക്ടോബര്‍ 19 മുതല്‍ 24 വരെയും, തൃശൂര്‍ ജില്ലയില്‍ ഒക്ടോബര്‍ 24, 25 തിയതികളിലും, വയനാട് ജില്ലയില്‍ ഒകട്ബോര്‍…

ബി.എം.എം.സി പ്രാക്ടിക്കല്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 11-ന് നടത്താനിരുന്ന മൂന്ന്, നാല് സെമസ്റ്റര്‍ ബി.എം.എം.സി പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 17-ലേക്ക് മാറ്റി.

ബി.വോക് പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്‍റ്ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് റഗുലര്‍ (നവംബര്‍ 2015) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. Click Here To Examination Results  

നാലാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ നാലാം സെമസ്റ്റര്‍ ബി.എഡ് (ഹിയറിംഗ് ഇംപയേര്‍ഡ്, 2015 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 12 മുതല്‍ 25 വരെ അപേക്ഷിക്കാം. പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ഒക്ടോബര്‍ 25-നകം ലഭിക്കണം.

അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ടി.എ റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് (സി.യു.സി.ബി.സി.എസ്.എസ്, 2014 മുതല്‍ പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ 17 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ 23 വരെയും അപേക്ഷിക്കാം.

രണ്ടാം പരീക്ഷകള്‍ക്ക് മാറ്റമില്ല

ഒക്ടോബര്‍ 17-ന് നടക്കുന്ന  രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.  

മൂന്നാം രണ്ടാം പരീക്ഷകള്‍ക്ക് മാറ്റമില്ല

ഒക്ടോബര്‍ 17-ന് നടക്കുന്ന മൂന്നാം വര്‍ഷ ബി.എ സപ്ലിമെന്‍ററി , രണ്ടാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

ബി.എസ്.സി അവസാന വര്‍ഷ പാര്‍ട്ട് മൂന്ന് മെയിന്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 17-ന് ആരംഭിക്കാനിരുന്ന ബി.എസ്.സി അവസാന വര്‍ഷ പാര്‍ട്ട് മൂന്ന് മെയിന്‍ പരീക്ഷ നവംബര്‍ ആറ് മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍. Click Here To Examination Time Table