പരീക്ഷകൾ മാറ്റിയ വാർത്ത വസ്തുതാവിരുദ്ധം

ജനുവരി ഒന്നിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. /സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷകൾ ഡിസംബർ 31 ലേക്ക് മാറ്റിയത് വിദ്യാർഥികൾക്ക് വനിത മതിലിൽ പങ്കെടുക്കുന്നതിനാണെന്ന നിലയിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മഹാത്മാ ഗാന്ധി സർവകലാശാല അറിയിച്ചു. ക്രിസ്മസ് അവധിക്കുശേഷം ഡിസംബർ 31ന് കോളജുകൾ…

ഡവലപ്പിംഗ് റിസർച്ച് ഇൻസ്ട്രുമെന്റ് ഏകദിന രാജ്യാന്തര ശില്പശാല 19ന്

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസും സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസും സംയുക്തമായി ‘ഡവലപ്പിങ്ങ് റിസർച്ച് ഇൻസ്ട്രുമെന്റ്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന രാജ്യാന്തര ശില്പശാല ഡിസംബർ 19ന് നടക്കും. രാവിലെ 10ന്‌ സിൻഡിക്കേറ്റംഗം ഡോ. സന്തോഷ് പി. തമ്പി ഉദ്ഘാടനം ചെയ്യും.…

യു.ജി.സി. ഫെല്ലോഷിപ്പ്; സർട്ടിഫിക്കറ്റുകൾ നൽകണം

മഹാത്മാ ഗാന്ധി സർവകലാശാല മുഖേന ജൂനിയർ റിസർച്ച് ഫെല്ലോ/ബി.ആർ.എസ്./സിംഗിൾ ഗേൾ ചൈൽഡ്/പി.ഡി.എഫ്. വുമൺ/കോത്താരി എന്നീ ഫെല്ലോഷിപ്പുകൾ ലഭിക്കുന്ന ഗവേഷകർ കണ്ടിന്യുവേഷൻ/വീട്ടു വാടക ബത്ത എന്നിവയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ എല്ലാ മാസവും 10-ാം തീയതിയ്ക്കകം സർവകലാശാല പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് സെക്ഷൻ 2ൽ സമർപ്പിക്കണം.…

സർവകലാശാലയിൽ ഗതാഗത നിയന്ത്രണം

ഡിസംബർ 13ന് മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടക്കുന്ന സ്‌പെഷൽ ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് സർവകലാശാലയ്ക്കുള്ളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സർവകലാശാല കാമ്പസിനുള്ളിൽ മറ്റു വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.

ഭിന്നശേഷി പഠനത്തിന് പി.ജി. കോഴ്‌സ് ആരംഭിക്കും

മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഭിന്നശേഷി പഠനഗവേഷണങ്ങൾ നടത്തുന്നതിനായി റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 2019 അക്കാദമിക വർഷം മുതൽ പുതിയ പി.ജി. പ്രോഗ്രാം ആരംഭിക്കുമെന്ന്‌ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റീസ്…

ഇന്റർഫെയ്‌സ്’ ടെക്‌നിക്കൽ മീറ്റ് 14 മുതൽ

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിന്റെയും കമ്പ്യൂട്ടർ സയൻസ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ടെക്‌നിക്കൽ മീറ്റ് ‘ഇന്റർഫെയ്‌സ് – 2018’ ഡിസംബർ 14, 15 തീയതികളിൽ നടക്കും. സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ ഡിസംബർ 14ന്…

ടി. പത്മനാഭനും എം.എ. യൂസഫ് അലിക്കും മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

– ബിരുദദാനച്ചടങ്ങ് ഡിസംബർ 13ന് സർവകലാശാലയിൽ – ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഡി.ലിറ്റ് സമ്മാനിക്കും പ്രശസ്ത മലയാള സാഹിത്യകാരൻ ടി. പത്മനാഭനെയും പ്രമുഖ വ്യവസായി എം.എ. യൂസഫ് അലിയെയും മഹാത്മാഗാന്ധി സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്നു. മലയാള…

കാലാവസ്ഥ വ്യതിയാനവും കുട്ടനാടിന്റെ ഭാവിയും’; സെമിനാർ 15ന്

കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ഫലമായി അറബിക്കടലിലെ ജലനിരപ്പ് ഉയരുമ്പോൾ കുട്ടനാട് നേരിടേണ്ടി വരുന്ന ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന സെമിനാർ ഡിസംബർ 15ന് സി.എം.എസ്. കോളേജിൽ നടക്കും. ‘കാലാവസ്ഥ വ്യതിയാനവും കുട്ടനാടിന്റെ ഭാവിയും; പ്രളയാനന്തര വിചിന്തനം’ എന്ന വിഷയത്തിൽ  നടക്കുന്ന സെമിനാർ രാവിലെ…

രാജ്യാന്തര ജലസമ്മേളനത്തിന് തുടക്കം; പങ്കെടുക്കുന്നത് 17 രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ

ലോകം നേരിടുന്ന ജലമലിനീകരണ ഭീഷണിയും ജലശുദ്ധീകരണത്തിനുള്ള നൂതനശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ചർച്ചചെയ്യുന്ന രാജ്യാന്തര ജലസമ്മേളനം മഹാത്മാ ഗാന്ധി സർവകലാശാലയിൽ ആരംഭിച്ചു. ജലശുദ്ധീകരണത്തിന് ചെലവു കുറഞ്ഞ ശാസ്ത്രീയ രീതികൾ കണ്ടുപിടിക്കണമെന്ന് ജലസമ്മേളനം ഉദ്ഘാടനം ചെയ്ത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.…